റിയാദില്‍ വന്‍ മയക്കുമരുന്ന് വേട്ട, 12,66,000 ലഹരി ഗുളികകള്‍ പിടിച്ചു

റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട മുസാഹ്മിയയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 12,66,000 ലഹരി ഗുളികകളുമായി ഏഴംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മുസാഹ്മിയയിലെ ഇസ്തിറാഹ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തില്‍ രണ്ടു പേര്‍ യെമനികളും രണ്ടു പേര്‍ സൗദി പൗരന്മാരുമാണ്. ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്. ഗ്ലാസ് പാനലുകള്‍ക്കകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

 

Latest News