Sorry, you need to enable JavaScript to visit this website.

കാറിന് മുകളിൽ മൂന്ന് കുട്ടികളെ ഇരുത്തി ഡ്രൈവിംഗ്; ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്- ഓപ്പൺ വിൻഡോയിലൂടെ കാറിന് മുകളിൽ മൂന്ന് കുട്ടികളെ ഇരുത്തി അപകടകരമായ ഡ്രൈവിംഗ് നടത്തിയ സംഭവത്തിൽ  വാഹന ഉടമയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. വിശദീകരണ നോട്ടീസ് നൽകിയ ശേഷമാണ്  നടപടി സ്വീകരിച്ചതെന്ന് കൊടുവള്ളി ആർ.ടി.
ഒ അറിയിച്ചു. ദേശീയപാതയിൽ കുന്ദമംഗലത്തിന് സമീപമാണ് സംഭവം. പിന്നാലെ വന്ന യാത്രക്കാർ പകർത്തിയ ദ്യശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പല സമയങ്ങളിലും ഈ വാഹനത്തെ മറികടന്നുകൊണ്ട് അപകട മുന്നറിയിപ്പ് നൽകാൻ വേണ്ടി മറ്റ് യാത്രക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അമിതവേഗത മൂലം ഈ വാഹനത്തെ എത്തിപ്പിടിക്കാൻ സാധിച്ചില്ലെന്നാണ് മറ്റു വാഹന യാത്രക്കാർ പറയുന്നത്. നിരവധി വളവും തിരിവും ഉണ്ടായിരുന്ന പാതയിലൂടെയായിരുന്നു കുട്ടികളെ സൺറൂഫിൽ ഇരുത്തിയുള്ള യാത്ര. പെട്ടെന്നൊരു ബ്രേക്ക് പിടിക്കേണ്ട സാഹചര്യം കൂടി വന്നാൽ പോലും ഈ കുട്ടികൾ താഴെ വീഴാനുള്ള ഒരു സാധ്യതയുണ്ടായിരുന്നുവെന്ന് വാഹന യാത്രക്കാർ പറയുന്നു.

Latest News