Sorry, you need to enable JavaScript to visit this website.

മണിപ്പൂര്‍ കലാപം ; കേരളത്തില്‍ നാളെ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം - മണിപ്പൂരില്‍ ബി.ജെ.പി ആഭിമുഖ്യത്തിലുള്ള മെയ്‌തേയ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെ പി സി സിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച കേരളത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ബി ജെ പി ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. 54 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മെയ്തേയ് വിഭാഗത്തിന് പട്ടിക വര്‍ഗ പദവിയും സംവരണവും നല്കാനുള്ള നീക്കമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇത് അവിടെയുള്ള ആദിവാസി വിഭാഗത്തിന്റെ ഭൂമിയും ജോലിയും നഷ്ടപ്പെട്ട് അവരുടെ അടിവേരുതന്നെ പിഴുതുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുന്നുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.  

 

Latest News