കേരള സ്റ്റോറിക്ക് മധ്യപ്രദേശ് സർക്കാർ നികുതി ഒഴിവാക്കി

ന്യൂദൽഹി- ദി കേരള സ്‌റ്റോറി എന്ന വിവാദ സിനിമയ്ക്ക് നികുതി ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പിയും ഹൈന്ദവ സംഘടനകളും ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തീവ്രവാദത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'യെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത് മുതൽ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

Latest News