ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾ ജനിച്ച സൗദി പൗരന് കാലാവസ്ഥ കേന്ദ്രത്തിന്റെ ആദരം, കാരണമറിയാം

നവജാത ശിശുക്കളുമായി സൗദി പൗരൻ

നജ്‌റാൻ-സൗദിയിൽ കാലാവസ്ഥാനുബന്ധ നാമങ്ങൾ കുട്ടികൾക്കു നൽകിയ സൗദി പൗരന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആദരം. നജ്‌റാനിൽ വിവാഹ ശേഷം ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പ്രസവത്തിൽ തന്നെ മൂന്നു കൺമണികളെ ലഭിച്ച സൗദി പൗരനാണ് മൂന്നു പെൺകൊടികൾക്കും  സഹാബ്(വാനം) ഗയ്ം (വാർമുകിൽ) സമാ (മേഘം) എന്നിങ്ങനെ കാലാവസ്ഥയുമായി ബന്ധപ്പെട്ട നാമങ്ങളിട്ടത്. നീണ്ട കാത്തിരിപ്പിനു ശേഷം സൗദി പൗരന് മൂന്നു പെൺമക്കളെ ലഭിച്ചതായി ആരോഗ്യവകുപ്പിന്റെ ട്വീറ്റ് ശ്രദ്ധയിൽ പെട്ട കാലാവസ്ഥ കേന്ദ്രം ഉദ്യോഗസ്ഥർ കുട്ടികളുടെ പേരുകളിലെ സമാനതയും കാലാവസ്ഥയുമായുള്ള ബന്ധവും പരിഗണിച്ച് സമ്മാനം നൽകാൻ തീരുമാനിക്കുകയായിരുന്നു. റീട്വീറ്റ് ചെയ്തും ആശംസകൾ നേർന്നും നിരവധി പേർ പോസ്റ്റ് വൈറലാക്കി മാറ്റുകയും ചെയ്തു. 

Latest News