ന്യൂദൽഹി-എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റു. ഏപ്രിൽ 23-നാണ് യുവതിക്ക് കുത്തേറ്റത്. ഇവർ അപകട നില തരണം ചെയ്തതായും ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. നാഗ്പുർ-മുംബൈ വിമാനത്തിലായിരുന്നു സംഭവം. തേളിന്റെ കുത്തേറ്റ ഉടൻ ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് വിമാനം ലാന്റ് ചെയ്ത ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിശദമായ പരിശോധനയിലാണ് തേളിനെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ വിമാനത്തിലെ കാർഗോ വിഭാഗത്തിൽനിന്ന് പാമ്പിനെ പിടികൂടിയിരുന്നു.