വീടിനു മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തി പരിക്കേല്‍പ്പിച്ചു

പാലക്കാട് - വീടിനു മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത  യുവാവിനെ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തി പരിക്കേല്‍പ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തില്‍ കുമാറിനാണ് (45)കുത്തേറ്റത്. ഇയാളുടെ വീടിന് മുന്നില്‍ വെച്ച് ട്രാന്‍സ്ജെന്‍ഡര്‍ യുവതികള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തില്‍ കുമാര്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശെന്തില്‍ കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നു കിടന്ന നിലയില്‍ കണ്ടെത്തിയ ശെന്തില്‍ കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

 

Latest News