Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'എ.ഐ ക്യാമറയിൽ 100 കോടിയുടെ അഴിമതി; കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തെന്ന് വി.ഡി സതീശൻ

കൊച്ചി - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) റോഡ് ക്യാമറ പദ്ധതിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും അദ്ദേഹമാണ് കൂടുതൽ സമയം സംസാരിച്ചതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 ഇതുസംബന്ധിച്ച് അന്വേഷണം നടന്നാൽ തെളിവ് നല്കാൻ തയ്യാറാണ്. ആകെ 50 കോടിയിൽ താഴെ മാത്രം ചെലവ് വരുന്ന പദ്ധതിയാണ് ഭീമൻ ചെലവിൽ നടപ്പാക്കിയത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണ് വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്.ആർ.ഐ.ടിക്ക് ലഭിച്ചത് ആറ് ശതമാനം കമ്മീഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്‌സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങൾക്ക് 157 കോടിയുടെ പ്രപ്പോസൽ നൽകി. വിചിത്രമായ തട്ടിപ്പാണ് നടന്നത്. 
 തട്ടിപ്പിനെപ്പറ്റി അൽഹിന്ദ് കമ്പനി നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ 23നാണ് വ്യവസായ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. പി രാജീവ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് അൽഹിന്ദ് റിപ്പോർട്ട് നൽകിയത്. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്നും അൽഹിന്ദ് വ്യക്തമാക്കിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
 കൺസോർഷ്യത്തിൽനിന്ന് പിൻമാറിയ കമ്പനികൾ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദപ്പെട്ടവർ ഇനിയെങ്കിലും വ്യക്തമാക്കണം. പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്. തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നു. ഇരുവരുടെയും കൈകൾ ബന്ധിക്കപ്പെട്ടിരുന്നു. ഇരുവരും അഴിമതി നടത്തിയെന്ന് ആരോപിക്കുന്നില്ല. കെ ഫോണിലും സമാന ഇടപാടുകളാണ് നടന്നത്. കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയാണ്. പ്രിൻസിപ്പൽ കരാറിലടക്കം പ്രശ്‌നമുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
 

Latest News