കശ്മീരിലെ ബാരാമുള്ളയിലും രജൗരിയിലും സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍ - ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബാരാമുള്ളയിലെ കര്‍ഹാമ- കുഞ്ചാര്‍ മേഖലയിലാണ് കഴിഞ്ഞ ദിസങ്ങളിലായി ഏറ്റുമുട്ടല്‍ നടക്കുന്നത്. മറ്റ് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രജൗരിയിലെ കാന്‍ഡി മേഖലയില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു അതിന്  പിന്നാലെയാണ് ബാരാമുള്ളയിലും രജൗരിയിലും സൈന്യം ഭീകരര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയത്.  രജൗരി സെക്ടറിലെ കാണ്ടി വനത്തില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള  വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 3 ന് സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചത്. ബാരാമുള്ളയിലും രജൗരിയിലും ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു

 

Latest News