അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി പ്രശ്‌നങ്ങളുണ്ടാക്കി, നാട്ടുകാര്‍ ഓടിച്ചു വിട്ടു


ഇടുക്കി - നാടുകടത്തിയെങ്കിലും അരിക്കൊമ്പനെക്കൊണ്ട് ആളുകള്‍ക്ക് രക്ഷയില്ല. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നലെ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ വനത്തിലേക്ക് ഓടിച്ചു വിടുകയായിരുന്നു. ഇന്നലെ ഉച്ച വരെ പെരിയാര്‍ വന്യ ജീവി സങ്കേതത്തിന് അടുത്തു തന്നെയാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചതെന്ന് ജി പി എസ് കോളറില്‍ നിന്ന് വ്യക്തമായിരുന്നു വൈകുന്നേരത്തോടെയാണ് ഹൈവേസ് ഡാമിന് സമീപമുള്ള ജനവാസ മേഖലയിലേക്ക് കടന്നത്. ഇതോടെ തോട്ടം മേഖലയിലെ തൊഴിലാളികള്‍ ആശങ്കയിലായിരിക്കുകയാണ്.

 

 

Latest News