Sorry, you need to enable JavaScript to visit this website.

പാസ്‌വേര്‍ഡല്ല; ഗൂഗ്‌ളിന് ഇനി പാസ് കീ

ന്യൂയോര്‍ക്ക്- പാസ്‌വേര്‍ഡിനേക്കാള്‍ സുരക്ഷിതമെന്ന് അവകാശപ്പെട്ട് ഗൂഗ്ള്‍ പുതിയ പാസ് കീ സംവിധാനം അവതരിപ്പിച്ചു. ഗൂഗ്ള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാനാണ് പാസ്വേര്‍ഡിന് പകരം പാസ് കീ ഉപയോഗിക്കാനുള്ള സൗകര്യം വരുന്നത്. 

പാസ്‌വേര്‍ഡ് ഓര്‍ത്തുവെക്കാന്‍ റിമംബര്‍ പാസ്‌വേര്‍ഡ് ഓപ്ഷനുണ്ടെങ്കിലും അതത്ര സുരക്ഷിതമല്ലെന്നാണ് ഗൂഗ്ള്‍ പറയുന്നത്. എന്നാല്‍ പാസ് കീയാകട്ടെ കൂടുതല്‍ സുരക്ഷിതമാണ്. പാസ്‌കീ ചോര്‍ത്താനാവില്ലെന്നും സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഉപകരണങ്ങളില്‍ മാത്രമാണ് പാസ് കീ ഉപയോഗിക്കാനാവുകയുള്ളുവെന്നും ഗൂഗ്ള്‍ പറയുന്നു. ഭാവിയില്‍ വന്‍കിട ടെക് കമ്പനികള്‍ പാസ്വേഡ് രഹിത രീതിയിലേക്കാണ് പോവുകയെന്നും ഗൂഗ്ള്‍ പറയുന്നു. 
 
പാസ്വേഡുകള്‍ക്ക് പകരം ഫിംഗര്‍പ്രിന്റ്, ഫെയ്‌സ് സ്‌കാന്‍, സ്‌ക്രീന്‍ ലോക്ക് പിന്‍ തുടങ്ങിയവ ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്‌കീ സംവിധാനത്തിലൂടെ സാധിക്കും. ഫിഷിങ് പോലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും ഒ. ടി. പി സംവിധാനങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവയെന്നും ഗൂഗിള്‍ പറയുന്നു. 

g.co/passkeys എന്ന ലിങ്ക് ഉപയോഗിച്ചോ ഗൂഗ്ള്‍ അക്കൗണ്ടിലെ സെക്യൂരിറ്റി ഓപ്ഷന്‍ വഴിയോ പാസ്‌കീ തെരഞ്ഞെടുക്കാനാവും. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതില്‍ പാസ്‌കീ ജനറേറ്റ് ചെയ്യാം. ഓരോ പാസ്‌കീയും അതത് ഉപകരണങ്ങളില്‍ സേവാകും. തുടര്‍ന്ന് അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്തതിന് ശേഷവും അതേ ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്വേഡിന്റെ ആവശ്യമില്ല.

Latest News