ന്യൂദല്‍ഹി- കര്‍ണാടക തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, പാക് വിദേശകാര്യ മന്ത്രി ബിലാല്‍ ഭുട്ടോയുമായി കേന്ദ്ര വിദേശമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തിയത് തിരിച്ചടിയാകുമോ എന്ന് പാര്‍ട്ടിക്ക് ഭയം. ഇതേത്തുടര്‍ന്ന് ബിലാവലിനേയും പാക്കിസ്ഥാനേയും രൂക്ഷമായി വിമര്‍ശിച്ച് ജയശങ്കര്‍ രംഗത്തുവന്നു.
2011 ന് ശേഷം പാക് വിദേശകാര്യമന്ത്രിയെ ഇന്ത്യ കാണുന്നത് ആദ്യമായാണ്. ഗോവയില്‍ ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍െേഗെനഷന്റെ (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് പരസ്യപ്പെടുത്താതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും ദേശീയ പത്രങ്ങളില്‍ വലിയ വാര്‍ത്തയായതോടെ ബി.ജെ.പി അപകടം മണക്കുകയായിരുന്നു.
എസ്.സി.ഒയുടെ അംഗരാജ്യത്തിന്റെ വിദേശകാര്യമന്ത്രി എന്ന നിലക്ക് ബിലാവല്‍ ഭൂട്ടോക്ക് പരിഗണന നല്‍കിയിട്ടുണ്ടെന്ന് പനാജിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാന്‍ മുഖ്യകേന്ദ്രമായുള്ള ഭീകരവാദ വ്യവസായത്തിന്റെ പ്രചാരകന്‍, ന്യായീകരണവാദി, വക്താവ് എന്നീ നിലകളില്‍ ബിലാവലിന്റെ നിലപാടുകളെ എസ്.സി.ഒ യോഗത്തില്‍വെച്ചുതന്നെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന് ധനസഹായം നല്‍കുന്നതിനും പാകിസ്ഥാനെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ, ഭീകരവാദ വ്യവസായത്തിന്റെ വക്താവാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈഷന്റെ (എസ്.സി.ഒ) വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയശങ്കറുടെ വിമര്‍ശം.
ഭീകരവാദത്തിന്റെ ഇരകള്‍, ഭീകരവാദം നടത്തുന്നവര്‍ക്കൊപ്പമിരുന്ന് ഭീകരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഭീകരവാദത്തിന്റെ ഇരകള്‍ സ്വയം പ്രതിരോധിക്കും. ഭീകരവാദത്തിനെതിരേ പ്രവര്‍ത്തിക്കും. അവര്‍ അതിനെ ചോദ്യം ചെയ്യുകയും നിയമവിരുദ്ധമാക്കുകയും ചെയ്യും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.