ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി റോഡില്‍വെച്ച് നമസ്‌കരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പുതിയ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെ ചോദ്യം ചെയ്തുകൊണ്ടാണ് സ്്മൃതി ഇറാനിയുടെ പരാമര്‍ശം. ശിവകുമാര്‍ പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധിയോട് അന്വേഷിച്ചിരുന്നു എന്നാണ് സ്മൃതി ഇറാനിയുടെ ചോദ്യം.
ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയോ വിഗ്രഹാരാധ നടത്തുകയോ ചെയ്യില്ലെന്ന് നമുക്കെല്ലാം അറിവുളളതാണ്. പ്രിയങ്ക ഗാന്ധി റോഡില്‍ വെച്ച് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്- സ്മൃതി ഇറാനി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)