Sorry, you need to enable JavaScript to visit this website.

വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തെന്ന് വ്യാജ പ്രചാരണം

തിരൂർ-വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തെന്ന് വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിൽ ആണ് ഇത്തരം പ്രചരണം ശക്തിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു .അതേസമയം സോഷ്യൽ മീഡിയയിൽ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം ശരിയല്ലെന്ന് ബന്ധപ്പെട്ട പാർട്ടി കേന്ദ്രങ്ങളും അറിയിച്ചു. തിരൂർ പോലീസും ആർപിഎഫ് ആണ് തീവണ്ടിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പരപ്പനങ്ങാടിക്കും ഷൊർണൂരിനും ഇടയിൽ വൈകുന്നേരം വന്ദേ ഭാരത കല്ലെറിഞ്ഞ സംഭവം ഒന്നാം തീയതിയാണ് ഉണ്ടായത്. തീവണ്ടിയുടെ സി ഫോർ കമ്പാർട്ട്മെന്റിന്റെ ഗ്ലാസിലാണ് കല്ലുപതിച്ച് വിള്ളൽ ഉണ്ടായിരുന്നത്. തീവണ്ടിയിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചു എങ്കിലും വ്യക്തത കൈവന്നിട്ടില്ല. വൈകുന്നേരം ആയതുകൊണ്ട് തന്നെ വിജനമായ പ്രദേശങ്ങളിലൂടെ കടന്നുവന്നശേഷമാണ് കല്ലെറിഞ്ഞത്. ഷൊർണൂരിൽ എത്തിയായിരുന്നു ആർ.പി.എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതും. സംഭവം സംബന്ധിച്ച് ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Latest News