റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസുകാരി മരിച്ചു

മണ്ണാർക്കാട്- റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരി മരിച്ചു. അരിയൂർ കണ്ടമംഗലം റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ കോട്ടോപ്പാടം മേലേ അരിയൂർ കുണ്ടു കണ്ടത്തിൽ നിഷാദിന്റെ മകൾ ഫാത്തിമ നഫലയാണ് മരിച്ചത്. അമ്പാഴക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്. ഉടനെത്തന്നെ വട്ടമ്പലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാത്തിമ നഫലയുടെ ഉമ്മ ഉമ്മു ഹബീബ. സഹോദരങ്ങൾ- നിഹാൽ, നിഹാദ്.
 

Latest News