Sorry, you need to enable JavaScript to visit this website.

യുവതിയെ സ്വകാര്യഭാഗം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മഞ്ചേരി- 29കാരിയായ വഴിയാത്രികയെ സ്വകാര്യ ഭാഗം കാണിച്ച് അപമാനിച്ചുവെന്ന പരാതിയിൽ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പലചരക്ക് കട ജീവനക്കാരനായ പോരൂർ ചാത്തങ്ങോട്ടുപുറം വടക്കെതൊടിക ജംഷീറി  (35)നെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ജൂബിലിക്കുളം റോഡിലാണ് സംഭവം. കുത്തുകൽ ജംഗ്ഷനിലെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി.  വാഹനം റിപ്പയർ ചെയ്യുന്നതിനായി വർക് ഷോപ്പിലേക്ക് പോവുകയായിരുന്ന യുവാവ് എതിരെ വന്ന യുവതിയെയാണ് അപമാനിച്ചതായി പരാതിയുള്ളത്.  യുവതി ബഹളം വച്ചതിനെ തുടർന്ന്  പ്രദേശത്തെ ചുമട്ടുതൊഴിലാളികൾ യുവാവിനെ തടഞ്ഞു വച്ച് പോലീസിലറിയിക്കുകയായിരുന്നു.  യുവതിയുടെ പരാതിയിൽ മഞ്ചേരി എസ്‌ഐ  കെ. ബഷീർ കേസ് രജിസ്റ്റർ ചെയ്തു.


 

Latest News