റിയാദിൽ തീപ്പിടിത്തത്തിൽ മരിച്ച ഹക്കീം സൗദിയിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച

ഇര്‍ഫാനും ഹക്കീമും

റിയാദ്- റിയാദിലെ ഖാലിദിയയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയിൽ മരിച്ച മലപ്പുറം പൈങ്കണ്ണൂർ തറക്കൽ അബ്ദുൽ ഹക്കീം(38) സൗദിയിൽ എത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച. ഇന്നലെ രാത്രിയാണ് താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ ഹക്കീം അടക്കം ആറു പേർ മരിച്ചത്. പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകനാണ് ഹക്കീം. ഹക്കീമിന് പുറമെ, മലപ്പുറം മേൽമുറി 27നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാനും അപകടത്തിൽ മരിച്ചു. രണ്ടു മലയാളികൾ അടക്കം ആറു പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട് സ്വദേശികളായ രണ്ടു പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളായ ഓരോ ആളുകളുമാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരക്കാണ് സംഭവം ഉണ്ടായത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാവരും.

വാർത്തകൾ തൽസമയം വാട്‌സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഇന്നലെയാണ് ഇവരിൽ മൂന്നു പേർക്ക് താമസരേഖയായ ഇഖാമ ലഭിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്.
 

Latest News