ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം-മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തു വിട്ടത്.ഉമ്മന്‍ചാണ്ടിയെ കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും ചാണ്ടി ഉമ്മന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. അര്‍ബുദബാധിതനായ ഉമ്മന്‍ചാണ്ടി ബംഗളുരുവിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു.

Latest News