ഭിന്നശേഷി വിദ്യാര്‍ഥിനിയെ സ്‌കൂള്‍  ബസ് ഡ്രൈവര്‍ പീഡിപ്പിച്ചു

 പത്തനംതിട്ട-സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്‌സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്‌കൂളില്‍ ക്ലാസ് ഇല്ല എന്നറിയാതെ റോഡില്‍ നിന്ന് കുട്ടിയെ ഡ്രൈവര്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തില്‍ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകര്‍ വിവരം പഞ്ചായത്തില്‍ അറിയിച്ചിട്ടും ഒരാഴ്ച അധികൃതര്‍ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.

Latest News