ന്യൂദല്‍ഹി- ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യ മന്ത്രിമാരുടെ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരമായി സമാധാനം ഉറപ്പാക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യം ഉന്നയിച്ചു.
ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിന് മുമ്പായാണ് യോഗം നടന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ ഗോവയിലാണ് കൂടിക്കാഴ്ച നടത്തിയത്.
ഗാല്‍വാന്‍ വാലി സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇന്ത്യ- ചൈന ബന്ധം വഷളായത്.






