Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രാൻസ്‌ജെൻഡർ പ്രവീൺ നാഥ് ജീവനൊടുക്കി

പാലക്കാട്- ട്രാൻസ്‌ജെൻഡർ പ്രവീൺ നാഥ് ജീവനൊടുക്കി. കഴിഞ്ഞ ദിവസം വിവാഹമോചിതനാകുന്നുവെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് സൂചന. പ്രണയദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികൾ എന്ന നിലയിലാണ്  പ്രവീൺ നാഥും പങ്കാളി റിഷാനയും വാർത്തകളിൽ ഇടംപിടിച്ചിരുന്നത്. കഴിഞ്ഞ ദിവസം പ്രവീൺ തന്റെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇത് നിരവധി മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. സാധാരണഗതിയിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും ഞങ്ങളോടു പോലും ചോദിക്കാതെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സങ്കടകരമാണെന്നും പ്രവീൺ വ്യക്തമാക്കിയിരുന്നു. 

ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം അനുവദിച്ച  സർക്കാർ ഉത്തരവ് അനുസരിച്ച് ആ സംവരണത്തിലൂടെ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥി എന്ന നിലയിലാണ്  നെന്മാറ സ്വദേശിയായ പ്രവീൺനാഥ് ശ്രദ്ധിക്കപ്പെട്ടത്.  എറണാകുളം  മഹാരാജാസ് കോളേജിലാണ് ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പ്രവേശനം നേടിയത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ബോഡി ബിൽഡറായും 2021 ലെ മിസ്റ്റർ കേരളയും മിസ്റ്റർ തൃശ്ശൂരുമായി തെരഞ്ഞെടുക്കപ്പട്ടു. രണ്ടു മാസം മുമ്പാണ് പ്രണയദിനത്തിൽ വിവാഹിതനായത്.
 

Latest News