Sorry, you need to enable JavaScript to visit this website.

ഈജിപ്തിൽ ബസും ലോറിയും  കൂട്ടിയിടിച്ച് 25 മരണം

തെക്കു, പടിഞ്ഞാറൻ ഈജിപ്തിലെ അൽവാദി അൽജദീദ് ഗവർണറേറ്റിൽ അപകടത്തിൽ പെട്ട് തകർന്ന ബസ്.

കയ്‌റോ - തെക്കു, പടിഞ്ഞാറൻ ഈജിപ്തിലെ അൽവാദി അൽജദീദ് ഗവർണറേറ്റിൽ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് 25 പേർ മരണപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് അപകടം. ടൂറിസ്റ്റ് കമ്പനിക്ക് കീഴിലെ ബസ് റോഡ് സൈഡിൽ നിർത്തിയിട്ട മണൽ ലോഡ് കയറ്റിയ ലോറിക്ക് പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു. അൽഖാരിജ-അസ്‌യൂത്ത് റോഡിൽ അൽനഖബ് ഏരിയയിലാണ് അപകടം. ഇതേ തുടർന്ന് ബുധനാഴ്ച രാത്രി എട്ടു മുതൽ ഇന്നലെ രാവിലെ ഏഴു വരെ റോഡിൽ വാഹന ഗതാഗതം തടഞ്ഞു. 
പരിക്കേറ്റവരെയും മൃതദേഹങ്ങളും അൽഖാരിജ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കാൻ പതിനേഴു ആംബുലൻസുകൾ ഉപയോഗിച്ചു. അൽദാഖിലയിൽ നിന്ന് കയ്‌റോ ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് അൽവാദി അൽജദീദ് ഗവർണറേറ്റ് അധികൃതർ നാട്ടുകാരോട് രക്തദാനത്തിന് ആഹ്വാനം ചെയ്തു. അൽഖാരിജ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ റീജ്യനൽ ബ്ലഡ് സെന്ററിലെത്തി രക്തം ദാനം ചെയ്യാൻ നാട്ടുകാർ മുന്നോട്ടുവരണമെന്ന് അൽവാദി അൽജദീദ് ഗവർണറേറ്റ് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ അപേക്ഷിച്ചു. 

Latest News