ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റുമാരെ രക്ഷപ്പെടുത്തി

ശ്രീനഗര്‍ - ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തി. കിഷ്ത്വാര്‍ ജില്ലയിലെ മര്‍വ തഹസില്‍ മച്ന ഗ്രാമത്തിന് സമീപം ചെനാബ് നദിയിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പൈലറ്റിനെയും സഹപൈലറ്റിനെയും പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

 

Latest News