തൃശൂരില്‍ ഭക്ഷ്യ വിഷ ബാധയേറ്റ് 13 വയസുകാരന്‍ മരിച്ചു

തൃശൂര്‍ - കാട്ടൂര്‍ നെടുമ്പുരയില്‍ പതിമൂന്ന് വയസുകാരന്‍  ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന്‍ ഹമദാന്‍ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വാഗമണ്ണില്‍ കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് നിഗമനം. മൃതദേഹം തൃശൂര്‍ മെഡി.കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.

 

Latest News