കോയമ്പത്തൂരിൽ 20കാരിയെ കൊന്ന കേസിൽ മലയാളി യുവതിയും ഭർത്താവും പിടിയിൽ

കണ്ണൂർ-കോട്ടാംപടി ഗൗരി നഗറിൽ കോളേജ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂരിൽ ദമ്പതികൾ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ്(30) ഇയാളുടെ ഭാര്യയും മലയാളിയുമായ രേഷ്മ(25)എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിയും സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർഥിയുമായ സുബ്ബലക്ഷ്മി(20)യാണ് കൊല്ലപ്പെട്ടത്. മെയ് രണ്ടിനാണ് സുബ്ബലക്ഷ്മി കൊല്ലപ്പെട്ടത്. ഓൺലൈൻ വ്യാപാരിയായ സുജയിന്റെ അപ്പാർട്ട്‌മെന്റിൽനിന്ന് രാത്രിയോടെ പെൺകുട്ടിയുടെ അലർച്ച കേട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം അറിഞ്ഞത്. കൊലപാതകത്തിന് ശേഷം സുജയും രേഷ്മയും ബൈക്കിൽ നാടുവിടുകയായിരുന്നു. ഇരുവരും കണ്ണൂരിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പിടികൂടി.
 

Latest News