Sorry, you need to enable JavaScript to visit this website.

റിപ്പോർട്ടർ ടി.വി കോർഡിനേറ്റിംഗ് എഡിറ്ററായി സുജയ പാർവ്വതി ചുമതലയേറ്റു

കൊച്ചി-റിപ്പോർട്ടർ ടിവി കോഓർഡിനേറ്റിംഗ് എഡിറ്ററായി സുജയ പാർവതി ചുമതലയേറ്റു. സംഘ്പരിവാർ അനുകൂല മാധ്യമ പ്രവർത്തകയായ സുജയ ട്വന്റി ഫോർ ചാനലിൽനിന്നാണ് റിപ്പോർട്ടർ ടി.വിയിലേക്ക് എത്തുന്നത്. നേരത്തെ കൈരളി, ഏഷ്യാനെറ്റ് എന്നീ മാധ്യമങ്ങളിലും പ്രവർത്തിച്ചിരുന്നു. 2007ൽ ദൂരദർശനിൽ അവതാരകയായാണ് മാധ്യമപ്രവർത്തന രംഗത്തേക്കുള്ള സുജയയുടെ പ്രവേശനം. പിന്നീട് ജീവൻ ടി.വിയിലും പ്രവർത്തിച്ചു. മാധ്യമപ്രവർത്തന രംഗത്തെ മികവിന് സംസ്ഥാന സർക്കാർ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. സംഘ് പരിവാർ വേദികളിൽ നടത്തിയ പ്രഭാഷണത്തിനും സ്വന്തം ചാനലിലെ സഹപ്രവർത്തകന് എതിരെ ആരോപണം ഉന്നയിച്ചതിനെയും തുടർന്നാണ് ട്വന്റിഫോർ ചാനലിൽനിന്നും സസ്‌പെൻഷൻ നേരിട്ടത്. ഇതിന് എതിരെ സംഘ്പരിവാർ പ്രവർത്തകർ ചാനലിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചക്ക് ശേഷമാണ് സുജയയെ ട്വന്റിഫോർ തിരിച്ചെടുത്തത്. ഉടൻ രാജിവെക്കുകയും ചെയ്തു.
 

Latest News