സൗദി ജയിച്ചു, ആറ് ജി.ബി ഡാറ്റ സൗജന്യവുമായി എസ്.ടി.സി

റിയാദ്- ലോകകപ്പ് ഫുട്‌ബോളിൽ ഈജിപ്തിനെതിരെ രണ്ടു ഗോൾ നേടിയതിന്റെ ആഹ്ലാദം ഉപഭോക്താക്കളുമായി പങ്കിട്ട് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എസ്.ടി.സി. ഒരു ഗോളിന് മൂന്ന് ജി.ബി പ്രകാരം രണ്ടു ഗോളിന് ആറു ജി.ബി ഡാറ്റയാണ് എസ്.ടി.സി  പ്രഖ്യാപിച്ചിരിക്കുന്നത്. ഈജിപ്തിനെതിരെ ലോകകപ്പ് ഫുട്‌ബോളിലെ അവസാന മത്സരത്തിൽ രണ്ടു ഗോളുകളാണ് സൗദി നേടിയത്. മൂന്നു ദിവസത്തേക്കാണ് സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. സേവനം ലഭ്യമാകാൻ 2018 എന്ന മെസേജ് 900 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.

Latest News