Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയറ്റിൽ കത്രിക, ഐ.സി.യുവിൽ പീഡനം: ആവർത്തിക്കുന്ന സുരക്ഷാവീഴ്ചക്കെതിരെ വിമൻ ജസ്റ്റിസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം - ശസ്ത്രക്രിയയെത്തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം നരകയാതനയനുഭവിച്ച ഹർഷിനക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക, ഐ.സി.യുവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുക, അയാൾക്കു വേണ്ടി ഒത്തുതീർപ്പിനു ശ്രമിച്ച ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുക, ആശുപത്രിയിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുയർത്തി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പ്രക്ഷോഭത്തിലേക്ക്. 

ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ (മെയ് 4) പത്ത് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നടത്തുന്ന മാർച്ചിൻെറ ഉദ്ഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് നിർവ്വഹിക്കും.

വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ, ഡി.സി.സി ജന. സെക്രട്ടറി ദിനേഷ് പെരുമണ്ണ, വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എ.പി. വേലായുധൻ,അജിത അന്വേഷി, ഹർഷിന , മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ. തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
 

Latest News