വാഷിംഗ്ടൻ - അമേരിക്കൻ സ്പ്രിന്റർ ടോറി ബോവി (32) അന്തരിച്ചു. യു.എസിൽ നിന്നുള്ള 100 മീറ്ററിലെ മുൻ ലോക ചാമ്പ്യയാണ്. ബോവിയെ ഫ്‌ളോറിഡയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം പുറത്തുവിട്ടിട്ടില്ല
2017ൽ ലോക ചാമ്പ്യയായ താരം, 2016ലെ റിയോ ഒളിമ്പിക്‌സിൽ മൂന്ന് മെഡൽ നേടിയിരുന്നു. റിയോ ഒളിമ്പിക്‌സിൽ യു.എസ്.എ റിലേ ടീമിനൊപ്പം സ്വർണം നേടി. 2015-ലെ ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ വെങ്കലമാണ് താരത്തിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര മെഡൽ. താരം ജനിച്ചതും വളർന്നതുമെല്ലാം മിസിസിപ്പിയിലാണ്. കുട്ടിക്കാലത്ത് ബാസ്‌ക്കറ്റ്‌ബോളിലൂടെയാണ് മറ്റു ഇവന്റുകളിലേക്ക് താരം പടിപടിയായി മികവ് തെളിയിച്ച് ശ്രദ്ധിക്കപ്പെട്ടത്.