Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

കോഴിക്കോട്- നാദാപുരം ശാദുലി റോഡിൽ ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി. ബംഗാൾ സ്വദേശി മുത്സാഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. ഇന്ന് (ബുധനാഴ്ച) രാവിലെ പത്തു മണിയോടെ അഹമ്മദ് മുക്കിലാണ് സംഭവം. പുതുക്കുടി രഹനാസ്, ഷാഹിന ദമ്പതികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 

നാദാപുരം മേഖലയിൽ നിർമാണ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു മുത്സാഖ്. വീടിനുസമീപത്തെ ഇടവഴിയിൽ നിന്ന കുട്ടിയെ ബലമായി പിടികൂടി മുഖം പൊത്തി പിടിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറിയോടി. സംഭവം കുട്ടിയുടെ സഹോദരന്റെ കണ്ണിൽപ്പെട്ടതിനു പിന്നാലെ നാട്ടുകാരെ അറിയിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുത്സാക്കിനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
 

Latest News