സുല്‍ത്താന്‍ബത്തേരി- മുത്തങ്ങയില്‍ 156 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളക്കം നാലുപേര്‍ പോലീസ് പിടിയിലായി. കോഴിക്കോട് അരക്കിണര്‍ മിഥുന്‍ നിവാസ് യൂസഫലി(27), ഭാര്യ ആയിഷ(22), നല്ലളം കെ.ടി.കെ വീട് ഫിറോസ് ഖാന്‍(27), കണ്ണൂര്‍ കക്കാട് പറയിനകത്ത് നദീര്‍(28) എന്നിവരെയാണ് ബത്തേരി എസ്.ഐ സി.എം. സാബുവും സംഘവും അറസ്റ്റുചെയ്തത്.
ബംഗളൂരുവില്‍നിന്നു കോഴിക്കോട് ഭാഗത്ത് വില്‍പനക്കായി കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നാണ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. കാറിന്റെ അരികുഭാഗത്തെ സീലിംഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കാറില്‍നിന്നു പിസ്റ്റള്‍, മയക്കുമരുന്ന് ചില്ലറ വില്‍പനയ്ക്കു ഉപയോഗിക്കുന്ന ത്രാസ്, കവറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ വാണിജ്യാടിസ്ഥാനത്തിലുള്ള മൂന്നാമത്തെ എം.ഡി.എം.എ കടത്താണ് ബത്തേരി പോലീസ് പിടികൂടുന്നത്. എ.എസ്.ഐ കെ.ടി.മാത്യു, സി.പി.ഒമാരായ മുരളീധരന്‍, അനില്‍കുമാര്‍, ഫൗസിയ, സജ്‌ന, െ്രെഡവര്‍ സന്തോഷ് എന്നിവരും അടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.