സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി


കോട്ടയം - സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കി.  കോതനല്ലൂര്‍ സ്വദേശിനി ആതിരയാണ് തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. ആതിരയുടെ മുന്‍ സുഹൃത്തായ  അരുണ്‍ വിദ്യാധരനെ കണ്ടെത്താന്‍ വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. അരുണ്‍ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് ആതിര ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

 

Latest News