Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിണ്ടാതിരുന്ന് കിട്ടുന്ന മന്ത്രി സ്ഥാനം തനിക്ക് വേണ്ടെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ

പത്തനംതിട്ട - മിണ്ടാതിരുന്നാല്‍ ചിലപ്പോള്‍ തനിക്ക് മന്ത്രി സ്ഥാനം കിട്ടിയേക്കും, എന്നാല്‍ അങ്ങനെ കിട്ടുന്ന സ്ഥാനങ്ങള്‍ തനിക്ക് വേണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലര്‍ ചോദിച്ചിരുന്നു. സത്യം പറയുമ്പോള്‍ എന്തിന് ദേഷ്യപ്പെടണമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം പ്രതികരണങ്ങള്‍ സര്‍ക്കാരിനെതിരെയുളളതല്ല. നിയമസഭയിലും പുറത്തും മിണ്ടാതിരുന്ന് കിട്ടുന്ന സ്ഥാനമാനങ്ങള്‍ തനിക്ക് ആവശ്യമില്ല.  
തന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം നിയമസഭയില്‍ പറഞ്ഞാല്‍ മാത്രമേ ലോകം അറിയൂ. ഭരണകര്‍ത്താക്കള്‍ അറിയൂ. അവിടെ പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എമാരും കേള്‍ക്കും. അവരെല്ലാവരും ഈ വിഷയത്തില്‍ താത്പര്യം കാണിക്കും. ജനങ്ങളുടെ കാര്യങ്ങള്‍ അവിടെയാണ് പറയേണ്ടത്. അതുകൊണ്ടാണ് അവിടെ പറയുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

 

 

Latest News