Sorry, you need to enable JavaScript to visit this website.

മഅ്ദനി തീരുമാനമെടുത്താല്‍ കര്‍ണാടകക്ക് പണം നല്‍കാന്‍ പാര്‍ട്ടി തയാര്‍

ബംഗളുരു-പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് കേരളത്തി ലേക്ക് വരാന്‍ തീരുമാനിച്ചാല്‍ ചെലവ് വഹിക്കാന്‍ പി.ഡി.പി സംസ്ഥാന കമ്മിറ്റി തയാറാണെന്ന് വൈസ് പ്രസിഡന്റ് അഡ്വ. മുട്ടം നാസര്‍. ഇക്കാര്യത്തില്‍ മഅ്ദനിയാണ് തീരുമാനമെടുക്കേണ്ടത്. അദ്ദേഹം സമ്മതിച്ചാലുടന്‍ പണം അടക്കും. മഅ്ദനി കേരളത്തിലേക്ക് വരുന്നത് മുടക്കാനാണ് ഭീമന്‍ തുക കെട്ടിവയ്ക്കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് വരാനുള്ള പോലീസ് അകമ്പടിക്ക് കര്‍ണാടക പോലീസ് ആവശ്യപ്പെട്ട തുക കുറയ്ക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് വന്‍തുക മുടക്കി കേരളത്തിലേക്ക് വരാനില്ലെന്ന് മഅ്ദനി വ്യക്തമാക്കിയിരുന്നു. പണം നല്‍കാമെന്ന് പലരും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പുതിയൊരു കീഴ് വഴക്കമാകുമെന്നതിനാല്‍ അതിനില്ലെന്നാണ് മഅ്ദനി വ്യക്തമാക്കിയത്.
പിതാവിന്റെ ജാമ്യം റദ്ദാക്കുന്ന തരത്തിലുളള സമീപനമാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മഅ്ദനിയെ സ്‌നേഹിക്കുന്നവര്‍ ഈ പണം നല്‍കുമെന്നുറപ്പാണ് എന്നാല്‍ അത്തരമൊരു കീഴ് വഴക്കം സൃഷ്ടിക്കേണ്ടെന്നതാണ് പിതാവിന്റെ തീരുമാനമെന്നും മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും പറഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News