രാഹുലിന് റാഞ്ചി കോടതിയിലും തിരിച്ചടി, മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണം

റാഞ്ചി (ജാര്‍ഖണ്ഡ്) - മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. മാനഷ്ടക്കേസില്‍ വ്യക്തിപരമായി ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി റാഞ്ചി കോടതി തള്ളി. കേസില്‍ നേരിട്ട് ഹാജരാകണമെന്നും രാഹുലിനോട് കോടതി ആവശ്യപ്പെട്ടു. 2019ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രദീപ് മോദി എന്ന വ്യക്തിയാണ് റാഞ്ചിയിലെ കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സൂറത്തില്‍ സമാനമായ കേസിലാണ് രാഹുല്‍ ഗാന്ധിയെ കോടതി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. തുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു.

 

Latest News