ജിദ്ദ- സുഡാനില്‍നിന്ന് ഇരുപത്തൊന്നാമത്തെ ഇന്ത്യന്‍ സംഘം ജിദ്ദയിലെത്തി. വ്യോമസേന വിമാനത്തില്‍ 137 പേരാണ് പോര്‍ട്ട് സുഡാനില്‍നിന്ന് ജിദ്ദ വ്യോമതാവളത്തിലിറങ്ങിയത്.
ജിദ്ദയിലെത്തിയ ഇന്ത്യക്കാരില്‍നിന്ന് 231 യാത്രക്കാരടങ്ങിയ സംഘം മുംബൈയിലെത്തി. ജിദ്ദയില്‍നിന്ന് നാട്ടിലെത്തുന്ന പന്ത്രണ്ടാമത്തെ സംഘമാണിത്. സുഡാനില്‍നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷന് കാവേരിയുടെ ഒമ്പതാമത്തെ ദിവസമാണ് ഇന്ന്.






