കടബാധ്യത: വിഷം അകത്തുചെന്നു  ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

ദേവസ്യ

കല്‍പറ്റ-വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്നു കര്‍ഷകന്‍ മരിച്ചു. ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യയാണ്(49) മരിച്ചത്.  രണ്ടു ദിവസം മുമ്പാണ് വിഷം അകത്തുചെന്ന്  അവശനിലയില്‍ വീടിനു സമീപം വയലില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം.
സാമ്പത്തിക ബാധ്യതകള്‍ വീട്ടാനാകാത്തതിലുള്ള വിഷമത്തിലായിരുന്നു ദേവസ്യയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 17 ലക്ഷത്തോളം രൂപ കടമുണ്ട്. മഴയിലും കാറ്റിലും  ദേവസ്യയുടെ അറുനൂറോളം നേന്ത്രവാഴകള്‍ നശിച്ചിരുന്നു.

 

Latest News