Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീ പൊള്ളലേറ്റ ദമ്പതികളിൽ ഒരാൾ മരിച്ചു; തീ വഴികൾ അന്വേഷിച്ച് പോലീസ്

- മരിച്ച ഷെർലി, കറുകുറ്റി സെന്റ് തോമസ് യു.പി സ്‌കൂൾ മുൻ അധ്യാപികയാണ്. ഏതാനും വർഷം മുമ്പ് ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു.
    
തൃശൂർ -
തൃശൂർ മെഡിക്കൽ കോളജിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിൽ ഒരാൾ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെർലി (54) ആണ് മരിച്ചത്. ഭർത്താവ് ദേവസി (68) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. കറുകുറ്റി സെന്റ് തോമസ് യു.പി സ്‌കൂൾ അധ്യാപികയായിരുന്ന ഷെർലി, ഏതാനും വർഷം മുമ്പ് ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു.
 ഞായറാഴ്ച വൈകീട്ട് പൊള്ളലേറ്റതിനെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയർന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഷെർലിയുടെ മരണം. 
 എന്നാൽ, എങ്ങനെയാണ് പൊള്ളലേറ്റതെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. തീപിടിച്ചതിന്റെ കാരണം കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് കൊരട്ടി പോലീസ് പറഞ്ഞു. ദേവസി ടാക്‌സി ഡ്രൈവറാണ്. രണ്ട് മക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം കഴിയുകയാണ്.

Latest News