സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മത്സരം കാണാന്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു

ആലപ്പുഴ - സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ്  മത്സരം കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. കായംകുളം രാമപുരത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരന്‍ (30) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മത്സരം കാണാന്‍ പോയതായിരുന്നു. പുലര്‍ച്ചെ വീട്ടിലേക്ക് വരും വഴി ദേശീയപാതയില്‍ നിന്ന് രാമപുരം കായംകുളം റോഡിലേക്ക് ക്രോസ് ചെയ്യുമ്പോഴാണ് ബൈക്കില്‍ കാറിടിച്ചത്. അപകടം നടന്ന ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News