മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് - മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഒരു വര്‍ഷത്തിലേറെക്കാലം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വെള്ളയില്‍ നാലുകുടിപറമ്പ് അജ്മല്‍ (30)  ആണ് പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസില്‍ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് യുവാവിന്റെ അമ്മയെ മെഡിക്കല്‍ കോളേജ്ിന് സമീപമുള്ള ലോഡ്ജുകളിലു, മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. അജ്മല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. പോലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണി പെടുത്തി വീണ്ടും പീഡനം നടത്തിയതായും വീട്ടമ്മ നല്‍കിയ പാരതിയില്‍ പറയുന്നു. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News