തുണി ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.25 കോടി തട്ടിയ യുവതി പിടിയില്‍

ആലപ്പുഴ - തുണി ഇറക്കുമതി ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.25 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊട്ടിത്താനത്ത് താമസിക്കുന്ന പെരുന്ന കിഴക്കേ കുടില്‍ വീട്ടില്‍ അനസിന്റെ ഭാര്യ സജന സലിം (41) ആണ് അറസ്റ്റിലായത്. ബല്‍ഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിചെയ്ത് മൊത്തക്കച്ചവടം നടത്തുന്നുണ്ടെന്നും അതില്‍ പങ്കാളിത്തം നല്‍കി ലാഭ വിഹിതം നല്‍കാമെന്നും വിശ്വസിപ്പിച്ച് കായംകുളം കീരിക്കാട് സ്വദേശിയില്‍ നിന്നാണ് സജന 2.25 കോടി തട്ടിയത്. തുടക്കത്തില്‍ കൃത്യമായി ലാഭവിഹിതമെന്ന പേരില്‍ നിശ്ചിത തുക നല്‍കിയിരുന്നു, പിന്നീട് പണം നല്‍കാതെയായി. ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സജനയുടെ ഭര്‍ത്താവും കേസിലെ രണ്ടാം പ്രതിയുമായ അനസ് വിദേശത്തേക്ക് കടന്നിരിക്കുകയാണ്.

 

Latest News