Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ഗെയിം ചൂതാട്ട പരസ്യങ്ങള്‍   നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം 

ന്യൂദല്‍ഹി-ഓണ്‍ലൈന്‍ ഗെയിമുകള്‍, ചൂതാട്ടം സംബന്ധിച്ച പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ പൊതുസ്ഥലങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ പതിക്കുന്നതും തടയണം. വാതുവെപ്പ് പരസ്യങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.
അതേസമയം 2021ല്‍ ഓണ്‍ലൈന്‍ റമ്മി നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഗെയിമിംഗ് കമ്പനികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇത് റദ്ദാക്കി ഓണ്‍ലൈന്‍ റമ്മി നിയമവിധേയമാക്കി. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി വിധി മറികടക്കാനുള്ള നിയമഭേദഗതിക്കായിരുന്നു ശുപാര്‍ശ. ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചതും സമാനമായ ഭേദഗതിയിലൂടെയാണ്. ഗെയിം നിരോധന ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ തമിഴ്‌നാട് നിയമഭേദഗതിയിലൂടെ ബില്‍ പാസാക്കിയിരുന്നു. ഇത് വഴി ഓണ്‍ലൈന്‍ റമ്മികളി മൂന്ന് മാസം തടവും 5000രൂപ പിഴയും കിട്ടാവുന്ന കുറ്റമാക്കി. റമ്മി, പോക്കര്‍ അടക്കം ചൂതാട്ട ഗെയിമുകളെല്ലാം നിരോധിച്ചു. ഇവയുടെ നടത്തിപ്പുകാര്‍ക്ക് മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം പിഴയും കിട്ടാം. ബാങ്കുകളും പേയ്മെന്റ് സ്ഥാപനങ്ങളും ഗെയിമുകള്‍ക്ക് പണം കൈമാറരുത്. തെലങ്കാനയും ആന്ധ്ര പ്രദേശും നേരത്തേ ഇവ നിരോധിച്ചിരുന്നു.
 

Latest News