വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തൊടുപുഴ-  വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പുതുച്ചിറ ഉക്കിണിവീട്ടിൽ സൈനുദ്ദീന്റെ മകൻ ഹാരിസ് (29)ആണ് മരിച്ചത്.  ശനിയാഴ്ച രാത്രി 10 മണിയോടെ വെങ്ങല്ലൂർ മങ്ങാട്ടുകവല നാലുവരിപ്പാതയിലെ  വടക്കുംമുറിയിൽ ഹാരിസിന്റെ സ്‌കൂട്ടറിൽ വെങ്ങല്ലൂർ ഭാഗത്ത് നിന്നെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷനിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലായിരുന്നു. മാതാവ് റജീന. സഹോദരി ബിസ്മി.
 

Latest News