Sorry, you need to enable JavaScript to visit this website.

കേരളം ഒറ്റക്കെട്ടായി നിന്നാൽ സംഘികൾ ഇതുപോലെ തിരിഞ്ഞോടും-വി.ടി ബൽറാം

തിരുവനന്തപുരം- കേരളത്തിൽനിന്ന് 32,000 ഹിന്ദു സ്ത്രീകളെ മതംമാറ്റി ഐ.എസിൽ ചേർത്തുവെന്ന അവകാശ വാദവുമായി എത്തിയ കേരള സ്റ്റോറിയാണ് സമീപ ദിവസങ്ങളിലായി ചർച്ചയിൽ നിൽക്കുന്നത്. 32000 സ്ത്രീകൾ പോയിട്ട് 32 സ്ത്രീകളുടെ വിശദാംശം നൽകിയാൽ ഒരു കോടി രൂപ സമ്മാനവുമായി മുസ്ലിം യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ 32000 എന്നത് മൂന്നാക്കി സംഘ്പരിവാർ സിനിമയുടെ അണിയറ പ്രവർത്തകർ തിരുത്തി. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് സംഘ്പരിവാറിനെതിരെ ഒറ്റക്കെട്ടായി കേരളം നിൽക്കേണ്ട ആവശ്യകത കോൺഗ്രസ് നേതാവ് വി.ടി ബൽറാം വ്യക്തമാക്കിയത്. 
ബൽറാമിന്റെ വാക്കുകൾ:

32,000 കേരളീയ വനിതകൾ എന്നത് ഒറ്റയടിക്ക് മൂന്നു വനിതകൾ ആയിട്ടുണ്ട്. അല്ല, ആക്കിയിട്ടുണ്ട് സംഘികൾ. ആക്കേണ്ടി വന്നിട്ടുണ്ട് സംഘികൾക്ക്.
ആത്മാഭിമാനമുള്ള മലയാളികൾ ഒത്തൊരുമിച്ച് നിന്നാൽ നാടിനെതിരെയുള്ള, നാട്ടിലെ സൗഹാർദ്ദപരമായ സാമൂഹിക സഹവർത്തിത്തത്തിനെതിരെയുള്ള ഏത് സംഘി പ്രൊപ്പഗാണ്ടയ്ക്കും ഇതായിരിക്കും ഗതി. ഈ ഒത്തൊരുമയാണ് കേരളത്തിന്റെ യഥാർത്ഥ സ്‌റ്റോറി.
ഇനി വേറെ ചില കണക്കുകൾ പറയാം:
കേരളത്തിൽ നിന്നല്ല ലോകമെമ്പാടും നിന്ന് ഐഎസ്‌ഐഎസിലേക്ക് പോയ ആകെ ആളുകളുടേതായി അനുമാനിക്കുന്ന സംഖ്യ 40,000 ആണ്. 85ഓളം രാജ്യങ്ങളിൽ നിന്നാണ് ഇത്രയും ആളുകൾ പോയിട്ടുള്ളത്. ഫ്രാൻസിൽ നിന്നും റഷ്യയിൽ നിന്നുമൊക്കെയാണ് ഇതിൽ കൂടുതൽ പേരും. ഇന്ത്യയിൽ ഐസിസ് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആകെ കേസുകൾ ഏതാണ്ട് 180 ആണ്. ഇന്ത്യൻ വംശജരായ 66 പേർ ഐസിസിലുണ്ട് എന്നാണ് 2021ൽ അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് റിപ്പോർട്ടിൽ കണക്കാക്കിയിരിക്കുന്നത്. ഏതായാലും ഐസിസിലെ ആകെ അംഗങ്ങളുടെ 0.5 ശതമാനം പോലും ആളുകൾ 142 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ നിന്നല്ല, നമ്മൾ അഫ്ഗാനിസ്ഥാന്റെ അടുത്ത് കിടക്കുന്ന ഒരു രാജ്യമായിട്ടും.
എന്നാൽ ആർഷ ഭാരതത്തിലെ ഒരു പാവം 'സാംസ്‌ക്കാരിക സംഘടന'യായ, സമാധാനത്തിന് നോബേൽ സമ്മാനത്തിന് വരെ അർഹതയുള്ള, ആർ.എസ്.എസിലേക്ക് പോയവരുടെ എണ്ണമായി ആ സംഘടന സ്വയം അവകാശപ്പെടുന്നത് 50 മുതൽ 60 ലക്ഷം വരെ എന്നാണ്.
 

Latest News