Sorry, you need to enable JavaScript to visit this website.

പിണറായി വിജയന്റെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റി- കെ.എം. ഷാജി

കണ്ണൂര്‍-  മുഖ്യമന്ത്രി പിണറായി വിജയന്റെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് മുസ്ലിംലീഗ് നേതാവ് കെ. എം. ഷാജി ആരോപിച്ചു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ മുസ്ലിം യൂത്ത് ലീഗ് രാഷ്ട്രീയ വിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കള്ളപ്പണം വെളുപ്പിക്കുന്നത് അദാനിയാണ്. അതുപോലെ മുഖ്യമന്ത്രിയുടെ കള്ളപ്പണം വെളുപ്പിക്കുന്നത് ഊരാളുങ്കലാണ്. എല്ലാം ഇപ്പോള്‍ ഊരാളുങ്കലിലാണ്. അഴീക്കോടെ ഊടുവഴി പോലും ഊരാളുങ്കലിന്. ഊരാളു ങ്കലില്‍ ഇന്‍വെസ്റ്റ് ചെയ്തവരുടെ പേരുവെ ളിപ്പെടുത്താന്‍ തയ്യാറുണ്ടോ. ആരൊക്കെ യാണ് നിക്ഷേപം നടത്തിയതെന്ന് അ ഷിക്കാന്‍ കേന്ദ്ര ഏജന്‍സി വരണമെ ന്നൊന്നും ഞങ്ങള്‍ പറയില്ല. നിങ്ങള്‍ തമ്മില്‍ നല്ല ചങ്ങാതിമാരാണല്ലോ.  ഷാജി പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ കേസ് മുപ്പത്തിയാറ് തവണ കളായി സുപ്രീം കോടതി മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ സി.എം. രവീന്ദ്രന്റെ പേര് സ്വര്‍ണക്കടത്ത് കേസില്‍ ആദ്യമായി വെളിപ്പെടുത്തിയത് ഞാനാണ്. അതിന്റെ തൊട്ടടുത്ത ദിവസമാണ് അഴീക്കോട് സ്‌കൂളിലെ കോഴ്‌സുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പപ്പന്‍ പരാതി നല്‍കുന്നത്. ഒരു സൊസൈറ്റിക്ക് കീഴില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ഹയര്‍ സെക്കണ്ടറി കോഴ്‌സ് വാങ്ങി കൊടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ കോലാഹലം സൃഷ്ടി ക്കുന്നതിനിടയില്‍ എം. പ്രകാശന്‍ മാസ്റ്റ് റുടെ മകള്‍ ഈ സ്‌കൂളില്‍ ജോലി നേടി. പണം കൊടുത്തിട്ടാണോ ജോലി നേടിയത്. പിണറായി വിജയനോട് പറഞ്ഞ് സ്‌കൂളിന് ഒരു കോഴ്‌സ് എങ്കിലും വാങ്ങി കൊടുക്കാത്തവരാണ് എനിക്കെതിരെ ഉറ
ഞ്ഞുതുള്ളിയത്.   ഷാജി പറഞ്ഞു.
പിണറായിസത്തിന്റെ പിതാവ് ഇ.എം.എ സാണ്. ഇ.എം.എസാണ് കേരളം കണ്ട ഏറ്റവും വര്‍ഗീയവാദി. തന്റെ സവര്‍ണാധിപത്യ നിലപാടിനെ മറച്ചുപിടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉപയോഗിക്കുകയായിരുന്നു ഇ.എം.എസ്. ഇസ്ലാമോ ഫോബിയ എന്ന പദം മലയാളത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് ആദ്യമായി പറഞ്ഞത് ഇ.എം. എസാണെന്നും ഷാജി കുറ്റപ്പെടുത്തി.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുള്‍കരീം ചേലേരി, കെ.ടി.സഹദുള്ള, സി.കെ.മുഹമ്മദലി, അന്‍സാരി തില്ലങ്കേരി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.സി.നസീര്‍ സ്വാഗതവും ട്രഷറര്‍ അല്‍ത്താഫ് മാങ്ങാടന്‍ നന്ദിയും പറഞ്ഞു.

 

Latest News