Sorry, you need to enable JavaScript to visit this website.

അതീഖ് അഹമ്മദിന്റെ തട്ടകത്തിലെത്തി പ്രകൃതി കണക്കു ചോദിച്ചതിനെ കുറിച്ച് യോഗി

പ്രയാഗ്‌രാജ്-പ്രകൃതി എല്ലാവരുടേയും കണക്കു തീര്‍ക്കുമെന്ന് പോലീസ് സാന്നിധ്യത്തില്‍ അക്രമികള്‍ കൊലപ്പെടുത്തിയ മുന്‍ എം.പി അതീഖ് അഹമ്മദിന്റെ തട്ടകത്തിലെത്തി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. പേരെടുത്ത് പറയാതെയാണ് പ്രകൃതി കണക്കു തീര്‍ത്തുവെന്ന യോഗിയുടെ പ്രസംഗം.
അതീഖ് അഹമ്മദിന്റെ തട്ടകത്തില്‍ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയ്യാരുന്നു യോഗി. പ്രകൃതി നീതി നല്‍കുന്ന  മികച്ച ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിനെ ചിലര്‍ അനീതിയുടെയും അതിക്രമങ്ങളുടെയും നാടാക്കി മാറ്റിയിരുന്നു. അനീതിയും അതിക്രമങ്ങളും അനുഭവിക്കുന്ന ആളുകള്‍ നീതിക്കായി കേഴുകയായിരുന്നുവെന്നും മുന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അതീഖ് അഹമ്മദ് വിജയിച്ചിരുന്ന അലഹബാദ് വെസ്റ്റ് മണ്ഡലത്തില്‍ പൊതുയോഗത്തില്‍ ആദിത്യനാഥ് പറഞ്ഞു.
ഈ പ്രകൃതി ആരോടും അതിക്രമം കാണിക്കുന്നില്ല. അതിക്രമം അംഗീകരിക്കുന്നുമില്ല. ഇത് എല്ലാവരുടെയും കണക്കുകള്‍ തീര്‍ക്കുന്നു- ആരുടെയും പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 15 ന് പോലീസ് അകമ്പടിയോടെ മെഡിക്കല്‍ ചെക്കപ്പിനായി പ്രയാഗ്‌രാജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും മൂന്ന് പേര്‍ വെടിവച്ചു കൊന്നത്. 2005ല്‍ ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസില്‍ അതീഖ് അഹമ്മദും പ്രതിയായിരുന്നു.  
ഭയത്തിന്റെയും ഭീകരതയുടെയും നിഴലില്‍ ഉത്സവങ്ങള്‍ ആഘോഷിച്ച  ഉത്തര്‍പ്രദേശാണിത്. എന്നാല്‍ ഇന്ന് ഉത്സവങ്ങള്‍ ഐശ്വര്യം നല്‍കുന്നു. ഇന്ന് സംസ്ഥാനത്ത് കര്‍ഫ്യൂ ഇല്ല, കലാപമില്ല.
നഗര തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച മുഖ്യമന്ത്രി പറഞ്ഞു,
നമ്മുടെ നഗരങ്ങള്‍ സുരക്ഷിത നഗരങ്ങളായി മാറുകയാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ പോകാം. പൂവാലന്മാരുടെ ശല്യമില്ല. ബിസിനസുകാര്‍ക്ക് കച്ചവടം ചെയ്യാം. ഇന്ന് യുവാക്കളുടെ കൈയില്‍ നാടന്‍ തോക്കുകള്‍ക്കു പകരം ടാബ്‌ലെറ്റുകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News