കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതി സ്‌കൂൾ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് - കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വാണിമേൽ ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദി(47)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
 ഭൂമിവാതുക്കൽ എം.എൽ.പി സ്‌കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 2018ൽ ഭൂമിവാതുക്കൽ സ്വദേശി താഴെകണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയ ശേഷം ഭൂമിവാതുക്കൽ അങ്ങാടിയിൽ തട്ടുകട നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വളയം പോലീസ് പറഞ്ഞു.
 

Latest News