കിംഗ് ഫഹദ് കോസ്‌വേയിൽ സൗജന്യ വൈ-ഫൈ സേവനം

ദമാം - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സൗദി ഭാഗത്ത് സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയതായി കോസ്‌വേ അതോറിറ്റി അറിയിച്ചു. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താനും അവരുടെ അനുഭവം മെച്ചപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സൗജന്യ വൈ-ഫൈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. 
കൂടുതൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ ഒരേസമയം പൂർത്തിയാക്കാൻ സാധിക്കുന്ന നിലക്ക് കിംഗ് ഫഹദ് കോസ്‌വേയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഏരിയ വികസിപ്പിക്കുന്ന ജോലികൾ കഴിഞ്ഞ മാർച്ചിൽ അതോറിറ്റി ആരംഭിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ പല ഘട്ടങ്ങളായാണ് വികസന പദ്ധതി പൂർത്തിയാക്കുക.
 

Latest News