Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൈബർ ആക്രമണം; കോട്ടയത്ത് യുവതി ജീവനൊടുക്കി

കോട്ടയം - സൈബർ ആക്രമണത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിൽ യുവതി ജീവനൊടുക്കിയതായി പരാതി.  കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി ആതിര(26)യാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ആതിരയും സുഹൃത്ത് അരുണും നേരത്തെ ബന്ധമുണ്ടായിരുന്നു. എന്നാൽ, ഇടയ്ക്കു ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇതേ തുടർന്ന് ആതിരയ്‌ക്കെതിരെ സുഹൃത്ത് സൈബർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. സൈബർ ആക്രമണം നിരന്തരം നടത്തുകയും, ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ് അടക്കമുള്ള വിവരങ്ങൾ പുറത്ത് വിടുകയുമായിരുന്നുവെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആതിര  പോലിസിനെ സമീപിച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News