Sorry, you need to enable JavaScript to visit this website.

വന്ദേഭാരതിന് നേരെ തിരൂരിനും ഷൊർണൂരിനും ഇടയിൽ കല്ലേറ്

ഫയല്‍ ചിത്രം

തിരൂർ-വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസിനാണ് തിരൂരിനും ഷൊർണൂരിനും ഇടയിൽ കല്ലേറുണ്ടായത്. രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. തിരൂർ സ്‌റ്റേഷൻ പിന്നിട്ട് അല്പം കഴിഞ്ഞു തിരുനാവായ റെയിൽവേ സ്‌റ്റേഷൻ അടുത്താണ് കല്ലേറുണ്ടായത്. എസ് ഫോർ കോച്ചിന് നേരെയാണ് കല്ലു പതിച്ചത്. ഗ്ലാസിന് വിള്ളൽ സംഭവിച്ചു. എന്നാൽ കല്ലേറ് ട്രെയിനിൽ കൊണ്ടത് അറിഞ്ഞെങ്കിലും വണ്ടി ഓട്ടം നിർത്തിയില്ല. തുടർന്ന് ഷോർണൂർ സ്‌റ്റേഷനിൽ എത്തിയാണ് ഉദ്യോഗസ്ഥർ കല്ലേറുണ്ടായ ബോഗി പരിശോധന നടത്തിയത്. രാത്രിയുടെ മറവിൽ നടന്ന കല്ലേറ് റെയിൽവേ പോലീസ് കേരള പോലീസും ഗൗരവത്തിൽ എടുത്തിട്ടുണ്ട്. കോഴിക്കോട് നിന്ന് റെയിൽവേ പോലീസ് ഉന്നതസംഘം തിരുനാവായ റെയിൽവേ സ്‌റ്റേഷൻ അടുത്തെത്തി വിശദമായ അന്വേഷണം നടത്തും. തിരൂർ,കുറ്റിപ്പുറം, വളാഞ്ചേരി സി.ഐമാരുടെ നേതൃത്വത്തിൽ പോലീസ് സംഭവം നടന്ന ഉടൻ പരിസരത്തെല്ലാം അന്വേഷണം നടത്തി. നാളെ പരിസരപ്രദേശങ്ങളിൽ എത്തി  സി.സി.ടി.വിയും മറ്റും പരിശോധിക്കും.
 

Latest News